ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ക്രൂരതയുടെ ഇര'
എ പി യൂസഫ് അലി മടവൂർ
ഭീമകൊറെഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി 84 കാരൻ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ അവസാനത്തെ ഇരകൂടിയാണ്
പ്രായത്തിന്റെ അവശതകളും പാർക്കിൻസൺസ് ഉൾപ്പെടെ നിരവധി അസുഖങ്ങൾ അദ്ധേഹത്തെ വേട്ടയാടുബോയും യാതൊരു തരത്തിലുള്ള മാനുഷിക വിലയും കൽപിക്കാതെയാണ് സർക്കാർ അദ്ധേഹത്തോട് പെരുമാറിയത്
കടുത്ത ശ്വാസതടസ്സവും ശാരീരിക പ്രയാസങ്ങളും നിരവധി തവണ ജയിൽ അധികൃതരെ അറിയിച്ചിട്ടും വേണ്ട ചികിത്സകൾ നൽകാൻ അധികാരികൾ വിസമ്മതിച്ചതാണ് സ്റ്റാൻ സ്വാമിയുടെ മരണത്തിനടയാക്കിയത്
ആദിവാസികളുടെയും പിന്നോക്ക വിഭാഗത്തിന്റെയും സംരക്ഷണം ക്ഷേമം ആരോഗ്രം വികസനം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്ത് സമര പരിപാടികൾ നടത്തുകയും
ഇവർക്ക് നേതൃത്വം നൽകുകയും ചെയ്തു എന്നതാണ് സ്റ്റാൻ സ്വാമി ചെയ്ത കുറ്റം
ആദിവാസികളെ നക്സലുകൾ എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അവർക്ക് സഹായങ്ങൾ ചെയ്തൊവെന്നും ആദിവാസികളെ സംഘടിപ്പിച്ചു എന്ന കാരണങ്ങളാണ് സ്വാമിക്കെതിരെ യു എ പി എ ചുമത്താൻ സർക്കാർ കാരണമായി പറയുന്നത്
അനീതിക്കും അക്രമത്തിനും അടിച്ചമർത്തപ്പെടുന്നന്റെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരെ രാജ്യ ദ്രോഹികൾ എന്ന് മുദ്രകുത്തി പ്രായത്തെ പോലും പരിഗണിക്കാതെ ജയിൽ അടക്കുന്നതിലൂടെ
പൗരന്റെ ജനാധിപത്യ മൗലിക അവകാശങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്
ഇന്ത്യയിലെ പൗരന്മാർ മുഴുവൻ ഭരണാധികാരികൾക്ക് സ്തുതി പാടുന്നവർ ആവണമെന്നും അല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണുള്ളതെന്നും
രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി കുറ്റപ്പെടുത്തി