റയ്‌സ് കരിയർ ഗൈഡൻസ് ക്യാമ്പ്
രാമനാട്ടുകര മുനിസിപ്പാലിറ്റി ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി (RAES)യുടെ നേതൃത്വത്തിൽ പരിധിയിലെ വിദ്യാർത്ഥി കൾക്കായി കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു .
എസ്.എസ്.എൽ.സി , പ്ലസ് റ്റു , ഡിഗ്രി , പി ജി , മെഡിക്കൽ , എഞ്ചിനീയറിങ് തുടങ്ങി ഏതു തലത്തിലുമുള്ള അവസാന വർഷ വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിന് വഴികാട്ടിയാകുവാൻ മുനിസിപ്പാലിറ്റി ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന ക്യാമ്പുകളിൽ വച്ച് കരിയർ ഗുരുനാഥന്മാർ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .
ആദ്യ ക്യാമ്പ് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന ഉടനെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
ഇത്തരം അഭിരുചി പരീക്ഷകൾക്ക് വലിയ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഈ കോവിഡ് കാലത്ത് ഏതു രക്ഷിതാവിനും സഹായകമാവുന്ന രീതിയിൽ വെറും നൂറു രൂപ രജിസ്‌ട്രേഷൻ ഫീസ് മാത്രം വാങ്ങിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മിടുക്കരായ കരിയർ ഗുരുനാഥന്മാരാണ് ക്യാംപിൽ കുട്ടികളെ തുടർ പഠനത്തിന് ഉപദേശ നിർദ്ദേശങ്ങൾ നൽകുവാൻ അണിനിരക്കുന്നത് .
എല്ലാ രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്
പ്രൊജക്ട് കോ ഓഡിനേറ്റർ വി.എം.ബഷീർ ,
പ്രോഗ്രാം ഇംപ്ളിമെന്റേഷൻ കോ-ഓർഡിനേറ്റർ അൽത്താഫ് പമ്മന , പ്രോഗ്രാം കൺവീനർ. എം.പി.മോഹനൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
രജിസ്‌ട്രേഷനായി 8111868386 ,
98477 63465 എന്ന നമ്പറുകളിൽ വിദ്യാർത്ഥി കളുടെ പേരു വിവരങ്ങൾ വാട്സ്ആപ് മെസ്സേജുകളായും അയക്കാം