Peruvayal News

Peruvayal News

പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.



പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️04-07-2021
 
പെരുവയൽ:
പ്രവാസി പെൻഷൻ സർക്കാർ വാക്ക് പാലിക്കുക, പ്രവാസികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക, മടക്കയാത്രക്ക് കാത്ത് നിൽക്കുന്ന പ്രവാസികളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെരുവയൽ പഞ്ചായത്ത് പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

 കുറ്റിക്കാട്ടൂർ നടന്ന ധർണ്ണ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്പ്രസിഡണ്ട് മമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ വെള്ളിപ്പറമ്പ്  സ്വാഗതം പറഞ്ഞു. പഞ്ചായത്ത് നിരീക്ഷകൻ മുളയത്ത് മുഹമ്മദ് ഹാജി, kp അബ്ദുറഹ്മാൻ , ഷമീർ വികെ തുടങ്ങിയവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live