Peruvayal News

Peruvayal News

മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമല്ല

മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമല്ല


മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമല്ല

മാവൂർ: 
 മതപഠനം ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമാവുന്നില്ലെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ പറഞ്ഞു. മത പഠനം തുടരുന്ന കുട്ടികൾ ഭൗതിക അ വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടുന്നത് സർവ്വസാധാരണമായി ഇരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്റസാ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിന്ന് ചെറൂപ്പ ഹിമായത്തുൽ ഇസ് ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം പ്രസിഡന്റ് നിർവ്വഹിച്ചു.  മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ അധ്യക്ഷനായി. ആബിദ് ഹുദവി തച്ചണ്ണ, ആയിഷ ഹന്നത്ത് 
ദാഇയ, വി.കെ ഹസ്ന ദാഇയ്യ, ആഇഷ പാലോത്ത് എന്നിവർ കരിയർ മോട്ടിവേഷൻ ക്ലാസെടുത്തു. വാർഡ് മെമ്പർ ഫാത്വിമ ഉണിക്കൂർ, കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ ടി. ഉമ്മർ ചെറൂപ്പ, എസ്.കെ.എസ്.ബി.വി സെക്രട്ടറി ടി. മുഹമ്മദ് നവീദ് പ്രസംഗിച്ചു. ടി. നാസർ, എം. മൊയ്തീൻ കുട്ടി, വി.പി റസാഖ് നേതൃത്വം നൽകി. സ്വദർ മുഅല്ലിം ഇർ ഫാൻ ഹുദവി സ്വാഗതവും ഹബീബ് ചെറൂപ്പ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live