Peruvayal News

Peruvayal News

വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമണ്ണ യുണിറ്റ് ഉപവാസ സമരം നടത്തി


വ്യാപാരികൾ ഉപവാസ സമരം നടത്തി

പെരുമണ്ണ: 
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ  വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമണ്ണ യുണിറ്റ് പെരുമണ്ണ അങ്ങാടിയിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഉപവാസ സമരം നടത്തി. 
അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക, മുഴുവൻ ദിവസങ്ങളിലും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക, വ്യാപാരികൾക്കെതിരെയുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മണ്ഡലം സെക്രട്ടറി സി.അബ്ദുൽസലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ. സലാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി.കബീർ, കെ.കെ.ഷെമീർ, ജോ: സെക്രട്ടറി മനോജ് , മജീദ് എം.പി, മുഹമ്മദ് എൻ.എം, ഉസൈൻ , നാസർ പി,ഷംസീർ പി.എ ,യൂത്ത് വിങ് ഭാരവാഹികളായ നൗഫൽ, നിസാർ, വനിതാവിങ് ഭാരവാഹികളായ മിനി,ലിനി , ബബിത തുടങ്ങി യവർ പങ്കെടുത്തു
വൈസ് പ്രസിഡന്റ് മോഹനൻ സ്വാഗതവും ട്രഷറർ കോയക്കുട്ടി മുണ്ടുപാലം നന്ദിയും  പറഞ്ഞു 

Don't Miss
© all rights reserved and made with by pkv24live