എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠന സൗകര്യമൊരുക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം എൽ എ കെ കെ രമ ആവശ്യപ്പെട്ടു
നൂറ് ശതമാനം വിജയം കൈവരിച്ച മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് യുവരാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ ഉപഹാരം സമർപ്പിച്ച് സംസാരിക്കുകയായിരന്നു എം എൽ എ
മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും തുടർപഠന സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ
നിലവിലുള്ള ക്ലാസുകളിൽ കൂടുതൽ കുട്ടികളെ കൂട്ടി ചേർക്കുന്ന നടപടിക്ക് പകരം
അഡീഷനൽ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു
രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡൻറ് ചന്ദ്രൻ പൂക്കീണാറമ്പത്ത് അധ്യക്ഷം വഹിച്ചു
രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ
കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി
യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി
സ്കൂൾ മാനേജർ പി കെ സുലൈൻ മാസ്റ്റർ സ്കൂൾ പ്രിൻസിപ്പൽ രാജി ടീച്ചർ ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ പി ടി എ പ്രസിഡന്റ് പി ജാഫർ മാസ്റ്റർ വി വിജയൻ നായർ വി ഷക്കീല ടീച്ചർ മാളു പയിമ്പ്ര മുഹമ്മദലി രാമാനാട്ടുകര പി അബ്ദുറസാഖ് വിജയൻ മാസ്റ്റർ പി കെ അൻവർ മാസ്റ്റർ എന്നിവർ സംസാരിച്ചു