പുവ്വാട്ട് പറമ്പ്- പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പുവ്വാട്ട് പറമ്പ് പെട്രോൾ പമ്പിനു മുമ്പിൽ ജനകീയ ഒപ്പുശേഖരണം നടത്തി.ഡി.സി.സി.ജനറൽ സെക്രട്ടറി ഇ.യം. ജയപ്രകാശ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.മെമ്പർ സി.യം.സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് രവികുമാർ പനോളി, ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.രാമചന്ദ്രൻ ,വി.സി.സേതുമാധവൻ, അഡ്വ: ഷമീം പക്സാൻ പ്രസംഗിച്ചു.സതീഷ് പെരിങ്ങൊളം സ്വാഗതവും സുരേഷ് മുണ്ടക്കൽ നന്ദിയും പറഞ്ഞു.