Peruvayal News

Peruvayal News

ടി.പി.ആർ നിർണ്ണയം അശാസ്ത്രീയം:വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നിലയിൽ


ടി.പി.ആർ നിർണ്ണയം അശാസ്ത്രീയം

വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നിലയിൽ ടി.പി.ആറിൻ്റെ പേരിൽ കടകൾ മാത്രംഅടച്ചിടണമെന്ന നിബന്ധന എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് വ്യാപാരി-വ്യവസായി സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

കൂടുതൽ ജനത്തിരക്ക് ഉണ്ടാവുന്ന മദ്യവിൽപനശാലകളും പൊതു വാഹനസർവ്വീസും തുറന്ന് കൊടുത്ത കേരളത്തിൽ കടകൾ മാത്രം അടച്ചിടുന്നതെന്തിനാണെന്ന് അധികാരികൾ വ്യക്തമാക്കണം
കൂടിയ ടെസ്റ്റ് നടക്കുന്നിടത്ത് കുറഞ്ഞ പോസറ്റിവിറ്റി നിരക്ക് കാണിക്കുന്നത്, സ്വാഭവികമാണ്.
ടെസ്റ്റ് കുറഞ്ഞാൽ ആനുപാതികമായി പോസറ്റീവ് വർധിക്കുമെന്നതാണ് വസ്തുത. വ്യാപാരികൾക്ക്  വ്യാപകമായി ടെസ്റ്റിങ്ങ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കട തുറക്കാൻ അനുമതി നൽകണം 'വീട്ടിൽ നിന്ന് പുറത്തേക്ക് പോകേണ്ടവരെയും ടെസ്റ്റിന് വിധേയരാക്കിയാൽ നിർഭയമായി വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയും

 ടി.പി.ആർ നിരക്ക് കുറച്ചത് കാരണം കൂടുതൽ കടകൾ അടച്ചു പൂട്ടപ്പെടുകയാണ്
വ്യാപാരികളെ പരിഗണിക്കാതെ ഉത്തരവിടുന്നവർ യാഥാർത്ഥ്യബോധത്തോടെ പെരുമാറണം

പ്രതിമാസ ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കുന്നവർ ഒഴികെയുള്ളവർ കടുത്ത ദാരിദ്യത്തിലേക്കാണ് പോകുന്നത്
വാടകയും വൈദ്യുതി ചാർജും ബിൽഡിങ്ങ് ടാക്സും അടക്കാനാവാതെ ദുരന്ത മുഖത്താണ് വ്യാപാരികൾ ഉള്ളത് '
ഒന്നര വർഷത്തിലധികമായി സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിച്ച വ്യാപാരി സമൂഹത്തിന് ഇനിയും നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ല

ഒരോ ദിവസം കഴിയുന്തോറും വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിക്കുന്നത് '
  
അടിച്ചേൽപിച്ച നിയന്ത്രണങ്ങളാണ് മാർക്കറ്റിൽ വലിയ ജനത്തിരക്ക് സൃഷ്ടിക്കുന്നത്

വ്യാപാരികളെ കൂടി പരിഗണിക്കുന്ന നയം സർക്കാർ നടപ്പാക്കണമെന്ന് യോഗം ആവശ്യമുയർത്തി ' നിലനിൽപ് നഷ്ട പെടുന്നവർ
നിയമലംഘനത്തിലേക്ക്പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.വിപണിയുടെ സ്വാഭാവികതാളം വീണ്ടെടുക്കാൻ സർക്കാർ തയ്യാറകണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ, സി.കെ.വിജയൻ, ടി മരlക്കാർ, കെ.സോമൻ, കെ.എം.റഫീഖ്, കെ.സുധ, സി.വി. ഇക്ബാൽ, എ.പി.ശ്രീജ, അബ്ദുൾ ഗഫൂർ രാജധാനി, സന്തോഷ് സെബാസ്റ്റ്യൻ, ഡി.യം.ശശീന്ദ്രൻ പങ്കെടുത്തു

Don't Miss
© all rights reserved and made with by pkv24live