ഹിന്ദി സംസാരിച്ച് വിസ്മയം തീർത്ത്
ഒന്നാം ക്ലാസ്സുകാരൻ
താരമാവുന്നു
ഹിന്ദി സംസാരിച്ച് വിസ്മയം തീർത്ത്
ഒന്നാം ക്ലാസ്സുകാരൻ
താരമാവുന്നു
മേരാ നാം മുഹമ്മദ് യാസീൻ. മേ കൈലമഠം സ്കൂൾമേ പട്‌ത്താഹൂം.
ഹിന്ദി സംസാരിച്ച് താരമായിരിക്കുകയാണ് ഒന്നാം ക്ലാസ്സുകാരനായ വിദ്യാർഥി.
പന്തീരാങ്കാവ് കൈലമഠം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീനാണ്
ഹിന്ദി സംസാരിച്ച് താരമായിരിക്കുന്ന മിടുക്കൻ.
മുഹമ്മദ് യാസീന്റെ അനായാസമായുള്ള ഹിന്ദി സംസാരം കേട്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും.
മികവുറ്റ സംഭാഷണ രീതിയിലാണ് യാസീൻ ഹിന്ദി സംസാരിക്കുന്നത്.
തന്റെ ഇഷ്ട വിനോദമായ കാർട്ടൂണുകളിൽ നിന്നാണ് യാസീൻ ഹിന്ദി സംസാരത്തിൽ നൈപുണ്യം നേടിയത്.
ചെറുപ്പം മുതലേ കാർട്ടൂൺ കാണുന്ന യാസീൻ മൂന്നാം വയസ്സ് മുതൽ ഹിന്ദി സംസാരിക്കാൻ ശ്രമം തുടങ്ങിയെന്ന് രക്ഷിതാക്കൾ പറയുന്നു.
യു എ ഇ യിലെ അൽ ഐനിൽ പ്രവാസ ജീവിതം നയിക്കുന്ന പിതാവ് വള്ളിക്കുന്ന് മലങ്കാളിയിൽ പറശ്ശേരി ചെമ്മലവീട്ടിൽ മുഹമ്മദ് കുട്ടിയുടെയും മാതാവ് ശരീഫയുടെയും പൂർണ പിന്തുണ കൂടിയായപ്പോൾ ചോട്ടാ ഭായ് മുഹമ്മദ് യാസീന് കാര്യം എളുപ്പമായി.
അവധിക്ക് നാട്ടിലുള്ള പിതാവ് മുഹമ്മദ് കുട്ടി യാസീനുമായി ആശയ വിനിമയം നടത്തുന്നത് പലപ്പോഴും ഹിന്ദിയിലാണെന്ന് സഹോദരങ്ങളും പറയുന്നു.
മുഹമ്മദ് കുട്ടിയുടയും ശരീഫയുടെയും നാല് മക്കളിൽ ഇളയവനാണ് മുഹമ്മദ് യാസീൻ.