സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച വ്യാപാരിക്ക് സ്വീകരണം നൽകി.
അശാസ്ത്രീയമായ ലോക് ഡൗൺ നിയന്ത്രണം തിരുത്തുക, കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച യൂത്ത് വിംങ്ങ് മണ്ഡലം ട്രഷർറും യൂണിറ്റ് പ്രസിഡണ്ടുമായ സത്താർ പുറായിലിനെ കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് എ.കെ.കാതിരി ഹാജി ഹാരമണിയിച്ചു.പ്രതിഷേധ പ്രകടനത്തിൽ പി.കെ. ഇബ്രാഹീം, എ.കെ.നിസാർ, കെ.മജീദ്, ഒ.പി.മോയി, ഷാഫി.എ.കെ, മനു കുര്യാക്കോസ്, പ്രതീഷ്, അൻവർ.പി.കെ. ഷരീഫ് ബാവ, മണി രാജ്, മൊയ്തീൻ.കെ.കെ., മനാഫ്, സക്കീർ, സുഹൈൽ, സക്കീർ ഹുസൈൻ, ശ്രീ ലിജ്, അബ്ദുൾ അസീസ്, എന്നിവർ പങ്കെടുത്തു