Peruvayal News

Peruvayal News

ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ജൈവ വൈവിധ്യം തകർക്കാൻ കെൽപ്പുള്ള ആമയെ തോട്ടിൽ കണ്ടെത്തി.


ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ജൈവ വൈവിധ്യം തകർക്കാൻ കെൽപ്പുള്ള ആമയെ  തോട്ടിൽ കണ്ടെത്തി.

ഒളവണ്ണ:
കോഴിക്കോട്ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ജൈവ വൈവിധ്യം തകർക്കാൻ കെൽപ്പുള്ള ആമയെ  തോട്ടിൽ കണ്ടെത്തി. താഴെ പറശ്ശേരി സുരേശിനാണ് സ്വന്തം പീടികയുടെ അരികിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നും പ്രത്യേക നിറത്തിലുള്ള ആമയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിച്ചതോടെയാണ് ഇവൻ ആള് കേമനാണെന്ന് വ്യക്തമായത്.

 വിവിധ രാജ്യങ്ങൾ ഇറക്കുമതിയും വിൽപനയുമൊക്കെ നിരോധിച്ച "ചെഞ്ചെവിയൻ " ഇനത്തിൽപ്പെട്ട ആമയായിരുന്നു ഇത്. ആമയെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്ടൂട്ടിന് കൈമാറി.
 
പേര്പോലെതന്നെ ചെവി ഭാഗത്ത് ചുകന്ന നിറമാണ് റെഡ് ഇയേഡ് സ്ലൈഡറ്റിന്. മെക്സിക്കോയാണ് ഇവയുടെ ജന്മദേശം എന്നാണ് കരുതപ്പെടുന്നത്.
 
ജലാശയങ്ങളിലെ സസ്യജാലങ്ങളേയും മത്സ്യങ്ങളേയും തവളകളേയും നശിപ്പിക്കാൻ പോന്ന ജീവിയാണ് ഈ ആമ.
 
പ്രത്യേക നിറം കൊണ്ട് കൗതുകമുണർത്തുന്ന ഇവയെ വീട്ടിലെ അക്വേറിയങ്ങളിൽ രഹസ്യമായി വളർത്തുകയും വലുതാകുന്നതോടെ  ജലാശയങ്ങളിൽ ഉപേക്ഷിക്കുന്നുവെന്നുമാണ് അനുമാനം.
ഇവയുടെ അനധികൃതമായ കടത്തും വിൽപനയും ഇപ്പഴും നടക്കുന്നുമുണ്ട്. മൻഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്ന അപകടകാരിയായ ഇവയെ കൈവശം വക്കുന്നത് കുറ്റകരമാണ്.
 
കേരളത്തിൽ 2018 ൽ രണ്ടിടങ്ങളിലും 2021 ൽ തൃശൂരിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും ഇവയെ കണ്ടെത്തിയാൽ വനഗവേഷണ കേന്ദ്രത്തെ അറിയിക്കാനാണ് നിർദ്ദേശം. 
ഫോൺ: 0487 2690222

Don't Miss
© all rights reserved and made with by pkv24live