വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
പരിപാടി സംസ്ഥാന കൗൺസിൽ അംഗം ഹരിദാസൻ പൊക്കിണാരി ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് രാജീവ്.സി.കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജന:സെക്രട്ടറി മോനിഷ് സ്വാഗതം പറഞ്ഞു. മണ്ഡലം ട്രഷറർ, പഞ്ചായത്ത് പ്രഭാരിയുമായ
ശിവദാസൻ ആശംസകൾ നേർന്നു.
പഞ്ചായത്ത് വൈ. :പ്രസിഡണ്ട് പ്രേമരാജൻ, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ കെ.പി, ബൂത്ത് പ്രസിഡണ്ടുമാരായ ബാബു പി.ടി.പ്രദീപ് കരിപ്പാൽ, ബി.എം എസ് പഞ്ചായത്ത് പ്രസിഡണ്ട് രാധകൃഷ്ണൻ കോടിപറമ്പത്ത് എന്നിവർ പങ്കെടുത്തു.