കിണറ്റിൽ വീണ പശുക്കിടാവിന് അഗ്നി രക്ഷാ സേന രക്ഷകരായി
പെരുമണ്ണ :
പെരുമണ്ണ നെരാട്ടു കുന്നിൽ കിണറ്റിൽ വീണ പശുക്കിടാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.
നേരാട്ട് കുന്ന് മേലെ കരിമ്പനക്കണ്ടി ബാലന്റെ 35 അടിയോളം താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറിലാണ് ഒരു വയസ്സ് പ്രായമായ പശുക്കിടാവ് വീണത്.
മീച്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ അബ്ദുൽ കരീമിന്റെ നേത്രത്വത്തിലുള്ള സംഘം പശുക്കിടാവിനെ പരിക്കുകളൊന്നും കൂടാതെ പുറത്തെടുത്തു.