വിവാഹാഘോഷത്തിന് മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
ദമ്പതികള്‍ മാതൃകയായി
വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക ദുരിതാശ്വാസ
നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പെരുമണ്‍പുറ ശ്രീമൂകാംബിക വീട്ടില്‍ കെ.ആര്‍ രാഹുലും കെ അഞ്ജനയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിച്ചത്.
രാമകൃഷ്ണ ഹരി നമ്പൂതിരിയുടേയും പെരുമണ്ണ എ.എല്‍.പി
സ്കൂള്‍ അധ്യാപികയായ എന്‍.എം ശ്രീജയുടേയും മകനായ കെ.ആര്‍
രാഹുല്‍ സൈബർ പാർക്കിൽ ഐ.ടി പ്രൊഫഷനലാണ്.