ജനകീയ ഒപ്പ് ശേഖരണ
പരിപാടി നടത്തി
ഇന്ധന വിലവർദ്ധനവിനെതിരെ കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം കുറ്റിക്കാട്ടൂർ മണ്ഢലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിപറമ്പ് പെട്രോൾ പമ്പിന് സമീപം ജനകീയ ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി. മെമ്പർ സി.എം സദാശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഢലം പ്രസിഡന്റ് അനീഷ് പാലാട്ട് അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡണ്ട് മോഹനൻ എടവല കണ്ടി , സുധാകരൻ കൊളക്കാടത്ത് , ജീ നീഷ് കുറ്റിക്കാട്ടൂർ , മനോജ് കുമാർ എം.പി., വിനേശൻ കമ്മലാട്ട് അനീഷ് കുമാർ കെ.പി., വിനോദ് കെ.കെ. , ആനന്ദൻ പി.പി., വേലായുധൻ എ.പി. , ബാലൻ കൊളക്കാടത്ത് , രജിൻകീഴ്മാട് , ജുബിൻ കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.