Peruvayal News

Peruvayal News

കോവിഡ് പരിശോധന ക്യാമ്പ്, കോവിഡ് വിതരണ കേന്ദ്രമാകുമോ?

പെരുമണ്ണ : 
ഇന്നലെ പെരുമണ്ണ പുത്തൂര്‍മഠം എ എം യു പി സ്കൂളിൽ വച്ച് നടന്ന കോവിഡ് പരിശോധന മെഗാ ക്യാമ്പില്‍ രൂക്ഷമായ തിരക്ക്. ലോക്ക്ഡൗൺ ദിനത്തില്‍ നിലവില്‍ സി. കാറ്റഗറിയിലുള്ള പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ ഇത്തരത്തില്‍ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിക്കും തിരക്കിനും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. 
   കോവിഡ് പരിശോധന മെഗാ ക്യാമ്പിലേക്ക് വാക്സിൻ എടുക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ ഉള്ളവരും കൂടെ എത്തിയതോടെ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത്  സാമൂഹിക അകലം പോലും പാലിക്കപ്പെടാത്തതിന് കാരണമായി. കോവിഡ് സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുള്ളവരുമടക്കം ഒട്ടേറെ പേരാണ് ക്യാമ്പുകളിലേക്ക് പരിശോധനക്കായി എത്തിയത്. ഇത് പരസ്പരം ഇടപഴകി രോഗം പടരാനുള്ള സാഹചര്യം കൂട്ടുകയാണ്.
     പരിശോധനക്കെത്തിയ പ്രായമായവര്‍ക്കും സ്ത്രീകൾക്കും ഇരിക്കാൻ ഉള്ള ഇരിപ്പിടവും ഒരുക്കിയിരുന്നില്ല. പരിശോധന കഴിഞ്ഞ് പെരുമണ്ണ സ്കൂളിലാണ് വാക്സിൻ നല്‍കിയത്.
Don't Miss
© all rights reserved and made with by pkv24live