Peruvayal News

Peruvayal News

ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്ന മഹാ മാരിയുടെ കാലത്ത് ജനങ്ങൾക്ക് ഇരട്ട പ്രഹരം



പാചക വാതക വില വർദ്ധനവിൽ രാഷ്ട്രീയ ജനത കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്തിൽ വീടുകളിൽ കുടുംബ സമരം സംഘടിപ്പിച്ചു

കോറോണ മഹാമാരിയുടെ വറുതിയിൽ ജനങ്ങൾക്ക് ഇരട്ട പ്രഹരം നൽകി കേന്ദ്ര സർക്കാർ പാചക വാതക വില മൂന്ന് മാസത്തിനിടക്ക് നിരവധി തവണയാണ് വില വർദ്ധിപ്പിച്ചത് 
ജൂലൈ ഒന്നിന്  818 രൂപയിൽ നിന്ന് 841 രൂപയായി  വീണ്ടും പാചകവാതക വില കേന്ദ്ര സർക്കാർ വർദ്ദിപ്പിച്ചു
ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്ന മഹാ മാരിയുടെ കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുന്ന വിലവർദ്ധനവ് പിൻവലിക്കണമെന്ന് രാഷ്ടീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു 
രാഷ്ടീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷം വഹിച്ചു കർഷകജനത സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാബ്ര
   യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ ശശീദരൻ തിരുവോട്  ശ്രീമതി പുഷ്പ ശ്രീമതി മാളു ജില്ല യുവ രാഷ്ട്രീയ ജനത കൺവീനർ നിതിൻ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live