Peruvayal News

Peruvayal News

നീതിയുടെ നിലവിളി: പ്രതിഷേധ ജ്വാല നടത്തി


നീതിയുടെ നിലവിളി: പ്രതിഷേധ ജ്വാല നടത്തി

കെപിസിസി യുടെ ആഹ്വാനപ്രകാരം മനുഷ്യാവകാശ പ്രവർത്തകൻ അന്തരിച്ച ഫാ. സ്റ്റാൻ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരെ പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ"നീതിയുടെ നിലവിളി " പ്രതിഷേധ ജ്വാല നടത്തി.കോവിഡ് മാനദണ്ഡ പ്രകാരം  ബ്ലോക്ക്‌ പ്രസിഡന്റ്‌ എ.ഷിയാലിയുടെ അധ്യക്ഷതയിൽ കൂടിയ പ്രധിഷേധ പരിപാടി കെപിസിസി നിർവാഹക സമിതി അംഗം പി.മൊയ്തിൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ഫാ. സ്റ്റാൻ സ്വാമിക്കെതിരെ നടന്ന നീതി നിഷേധം മനുഷ്യാവകാശ ലംഘനത്തിന്റെയും ഭരണ കൂട ഭീകരതയുടെയും വ്യക്തമായ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിസിസി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ,കെ.ടി.ജയലക്ഷമി ,ദിനേശ് പെരുമണ്ണ , ഓച്ചേരി വിശ്വാ നാഥൻ , കെ.സി.രാജേഷ് , എം.വി. അഷറഫ്, എൻ. മുരളീധരൻ , വിനോദ് മേക്കോത്ത്, കെ. മധുസുധനൻ , മഹേഷ് പാട്ടത്തിൽ, കെ.പി.രാജൻ, മാവോളി ജയരാജൻ,തുടങ്ങിയവർ  സംസാരിച്ചു.
എം.രാധാകൃഷ്ണൻ സ്വാഗതവും, റഷീദ് പാലാഴി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live