Peruvayal News

Peruvayal News

ജനജീവിതം ദുരിതപൂർണമാക്കിയപാചകവാതക,പെട്രോൾ, ഡീസൽ വില വർധനക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധം


അടുപ്പുകൂട്ടി പ്രതിഷേധം

ജനജീവിതം ദുരിതപൂർണമാക്കിയപാചകവാതക,പെട്രോൾ, ഡീസൽ വില വർധനക്കെതിരെ വെൽഫയർ പാർട്ടിയുടെ 1000   പ്രതിഷേധങ്ങളുടെ ഭാഗമായി വെൽഫയർ പാർട്ടി പെരിങ്ങൊളം യൂണിറ്റിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. 

വെൽഫർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മറ്റി അംഗം മുസ്ലിഹ് പെരിങ്ങൊളം ഉൽഘടനം ചെയ്തു. ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നിലപാട് തിരുത്തി
 പാചക-വാതക, ഇന്ധന വിലനിയന്ത്രനം സർക്കാർ എറ്റെടുക്കണമെന്ന് അദ്ദേഹം ആവഷ്യപെട്ടു.
യൂണിറ്റ്  സെക്രട്ടറി മൈമൂന അധ്യക്ഷത വഹിച്ചു.  അലി റഫാഹ്, യാസിൻ അഷ്റഫ്, മുസബ് അലവി എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live