കോഴികള്ളനെ തൊണ്ടി സഹിതം കയ്യോടെ പിടികൂടി
പന്തീരാങ്കാവ്:
കോഴികളെ ഭക്ഷിച്ചു കൊണ്ടിരുന്ന പെരമ്പാമ്പിനെ കോഴിക്കൂട്ടിൽ നിന്ന് പിടികൂടി.രണ്ടു വലിയ കോഴികളെ അകത്താക്കി കൊണ്ടിരിയ്ക്കുമ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
പുത്തൂർമഠം പെരിക്കാമ്പലത്ത് അൻസാറിൻ്റെ വീട്ടിലെ കൊഴിക്കൂട്ടിൽ നിന്നാണ് രാത്രി മംത്തിൽ അബ്ദുൾ അസീസും, മുസ്തഫ എടക്കാടും കൂടി കഠിനശ്രമത്തിലൂടെ കൂട്ടിൽ നിന്ന് കോഴിയോടെ പിടിച്ചു പുറത്തെടുത്തത്.
ഈയ്യിടെയായി കോഴികളെ കാണാതാവുന്ന സംഭവം പതിവായിരുന്നു. പെരുമ്പാമ്പിനെ പിടികൂടിയതോടെ കോഴികൾ നഷ്ടപ്പെടുന്നത് അവസാനിച്ച സന്തോഷത്തിലാണ് നാട്ടുകാർ.
പെരുമ്പാമ്പിനെ പിന്നീട് വനശ്രീയിൽ ഏൽപ്പിച്ചു.