പന്തൽ, അലങ്കാരം, ലൈറ്റ് ആൻ്റ് സൗണ്ട് മേഖലയിലുള്ളവർ പ്രതിക്ഷേധ ധർണ്ണ നടത്തി
പന്തൽ, അലങ്കാരം, ലൈറ്റ് ആൻ്റ് സൗണ്ട് മേഖലയിലുള്ളവരെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുക, പത്ത് ലക്ഷം രൂപ പലിശരഹിത വായ്പ്പ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിക്ഷേധ ധർണ്ണ നടത്തി
K.S. H. G. O. A മാവൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്. പെരുവയൽവില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗം ഉനൈസ് പെരുവയൽ ഉൽഘാടനം ചെയ്തു.
K S H G O A മേഖലാ പ്രസിഡണ്ട് പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയരാജൻ ചെറൂപ്പ, ട്രഷറർ പി.കെ. രാജൻ, ബാബു മുണ്ടക്കൽ, സജിത്ത് പെരുവയൽ തുടങ്ങിയവർ സംസാരിച്ചു.