Peruvayal News

Peruvayal News

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്റ്റർമാർക്കും കുന്ദമംഗലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു.


കോവിഡ് മഹാമരിയിൽ നിന്നു ലോകത്തെ മുക്തരാക്കാൻ കൈ പിടിച്ച് ഉയർത്തുന്ന ഡോക്ക്ടർമാരുടെ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്റ്റർമാർക്കും കുന്ദമംഗലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി  ഉപഹാരങ്ങൾ നൽകി ആദരിച്ചു.


ഒളവണ്ണ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ,
പെരുമണ്ണ ഫെമിലി ഹെൽത്ത് സെൻ്റർ,
പെരുവയൽ പ്രൈമറി ഹെൽത്ത് സെൻ്റർ,
ചെറൂപ്പ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ,
ചൂലൂർ പ്രൈമറി  ഹെൽത്ത് സെൻ്റർ,
കുന്ദമംഗലം ഫെമിറ്റി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലുള്ളവർക്കാണ്
ഡോക്ടേഴ്സ് ദിനത്തിൽ
 യൂത്ത് കോൺഗ്രസ് ആദരവ് ഏർപ്പെടുത്തിയത്.


തങ്ങളുടെ സേവന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ഏതാനും മിനിട്ടുകൾ മാത്രമുള്ള പരിപാടികളായാണ് 6 കേന്ദ്രങ്ങളിലും ആദരവ് സംഘടിപ്പിച്ചത്.


 ഒളവണ്ണ കമ്യൂണിറ്റി ഹെൽത്ത് സെൻറ്ററിൽ മെഡിക്കൽ ഓഫിസർ  ഡോ: ദിപ കെ എം ന് ഉപഹാരം നൽകി ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആർ ഷഹീൻ ഉദ്ഘാടനം ചെയ്തു
 നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വിശാഖ്,മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ - മുരളിധരൻ , എ മനീഷ്, എൻ .വി . റാഷിദ് എന്നിവർ സംബഡിച്ചു. പെരുമണ്ണ ഫേമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: രേഖ - ആർ ന് യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി  പി എം നസിം ഉപഹാരം നൽകി.മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം .എ . പ്രഭാകരൻ ,  യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി  രാഖേഷ് . എം എ ,വിജീഷ് കട്ടകളം എന്നിവർ സമ്പന്ധിച്ചു.


പെരുവയൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫിസർ  ഡോ: വി. ജയരാജന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിഷ് പാലാട്ട് ഉപഹാരം നൽകി. സീമാ ഹരിഷ്, വിനോദ് ഇളവന, അരുൺ - വിടി എന്നിവർ സംബന്ധിച്ചു.
ചെറൂപ്പ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോ: ബിൻസു വിജയന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  വി.എസ്. രഞ്ജിത്ത് ഉപഹാരം നൽകി.യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നിധിഷ് നങ്ങാലത്ത്, സജി .കെ മാവൂർ ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.പി. സമദ് എന്നിവർ സംന്ധിച്ചു.
ചൂലൂർ പ്രൈമറി  ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫിസർ ഡോ: പി എസ് സുനിൽകുമാറിന് ഗ്രാമപഞ്ചായത്ത് മെമ്പർ വിശ്വൻ വെള്ളലശ്ശേരി ഉപഹാരം നൽകി. ഷെറിഫ് മലയമ്മ, വിഷ്ണു പെൻമം ഗലം, കെ വി - ഫൈജാസ് ,ഇ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.
കുന്ദമംഗലം ഫേമിലി ഹെൽത്ത് സെൻ്ററിൽ  മെഡിക്കൽ ഓഫീസർ ഡോ. ഹസീന കരീമിന്‌ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉപഹാരം നൽകി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  സി വി സംജിത്ത്, രാഹുൽ മനത്താനത്ത്, ഷംസു പിലാശ്ശേരി എന്നിവർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live