Peruvayal News

Peruvayal News

അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.


വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

പെരുമണ്ണ :  
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ഓൺലൈനായി നടന്ന പരിപാടി ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷിജ അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീർ ഓർമദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി കഥാപാത്രാഭിനയം, പുസ്തക പരിചയം, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടന്നു. ചടങ്ങിൽ എ.പി അബ്ന, എം.ഷീന, കെ.പി ബിനിത, കെ.പി അഹമ്മദ് ഫൈസൽ പങ്കെടുത്തു. എസ്.ആർ.ജി കൺവീനർ ടി.കെ ബാസില ഹനാൻ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live