Peruvayal News

Peruvayal News

വനംകൊള്ളക്കെതിരെബി.ജെപി യുടെ നേതൃത്ത്വത്തിൽ മാവൂരിൽ പ്രതിഷേധ സമരം നടത്തി.


വനംകൊള്ളക്കെതിരെ
ബി.ജെപി യുടെ നേതൃത്ത്വത്തിൽ മാവൂരിൽ പ്രതിഷേധ സമരം നടത്തി. 


𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021
വനംകൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി ബി.ജെപി യുടെ നേതൃത്ത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മാവൂരിലും പ്രതിഷേധ സമരം നടത്തി. 
ബി.ജെ.പി. മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മാവൂർ അങ്ങാടിയിലാണ് സമരം നടത്തിയത്. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.വിബിൻ സമരം ഉൽഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് പി.സുനോജ് കുമാർ അധ്യക്ഷത വഹിച്ചു. എം.എം. വിനോദ് ,സനൽപുത്തൻചേരി ,സുരേഷ് ബാബു, ശ്രീനി അടുവാട്, മനോജ്മപ്രം തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിൻ്റെ മുന്നോടിയായി മാവൂർ അങ്ങാടിയിൽ പ്രതിഷേധ പദയാത്രയും നടത്തി.
Don't Miss
© all rights reserved and made with by pkv24live