രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പരിസരവാസി കുഴഞ്ഞുവീണുമരിച്ചു:
കോടഞ്ചേരി:
ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ സമീപ വാസി കുഴഞ്ഞു വീണു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ വീണത്. സന്നദ്ധ സേന പ്രവർത്തകർ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഇന്ദിര
മക്കൾ: ലീന, അഞ്ജന