സ്കൂൾ സ്ഥലംകയ്യേറി മൊബൈൽ ടവർ നിർമ്മിച്ചതിനെതിരെ പ്രതിഷേധ ധർണ്ണ:
സ്കൂൾ സ്ഥലംകയ്യേറി മൊബൈൽ ടവർ നിർമ്മിച്ചതിനെതിരെ പ്രതിഷേധ ധർണ്ണ:
തലക്കുളത്തൂർ സി. എം.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി മൊബൈൽ ടവർ നിർമ്മിച്ചതിനെതിരെ പി.ടി.എ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു .വ്യാജ രേഖ നിർമ്മിച്ചാണ് ടവർ നിർമ്മാണത്തിനായി സ്വകാര്യവ്യക്തി സ്ഥലം നൽകിയത്. നിയമപ്രകാരമുള്ള സർവ്വേ സ്കെച്ചോ, ലൊക്കേഷൻ മാപ്പോ നൽകാതെയുള്ള ടവർ നിർമ്മാണത്തിന് അനുമതി നൽകിയ അധികാരികളുടെ പേരിലും സ്വകാര്യവ്യക്തിയുടെ പേരിലും വ്യാജരേഖ കെട്ടിച്ചമച്ചതിന് കേസെടുക്കണമെന്ന് പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. അർസൽ കുട്ടോത്ത് ധർണ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ശ്രീ .ഹാരിസ് അധ്യക്ഷത വഹിച്ചു പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ പത്മനാഭൻ, ശ്രീ വി.കെ അനിൽകുമാർ ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.