യാത്രക്കായി തുറന്ന ഒളവണ്ണ ചുങ്കം പാലം വീണ്ടും അടച്ചു.
രോഗിയുമായി വന്ന ആംബുലൻസ് പാലത്തിൽ കുടുങ്ങി.
യാത്രക്കായി തുറന്ന ഒളവണ്ണ ചുങ്കം പാലം വീണ്ടും അടച്ചു.
രോഗിയുമായി വന്ന ആംബുലൻസ് പാലത്തിൽ കുടുങ്ങി.
ഒളവണ്ണ :
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും അടച്ച ഒളവണ്ണ ചുങ്കം പാലം പ്രധിഷേധത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തുറന്ന് കൊടുത്തെങ്കിലും ഇന്നലെ വീണ്ടും പൂർണമായും അടച്ചു.
ഇതു കാരണം ഫറൂഖ് കടലുണ്ടിയിൽ നിന്നും മെട്രോ ഹോസ്പിറ്റലിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് യാത്ര തുടരാനാവാതെ പാലത്തിൽ കുടുങ്ങി.
ഇന്നലെ രാവിലെ 10.30 ഓടെ യാണ് ആംബുലൻസ് ഒളവണ്ണ ചുങ്കം പാലത്തിൽ എത്തിയത്. മെട്രോ ഹോസ്പിറ്റലിൽ എത്താൻ
കിലോ മീറ്ററുകൾ മാത്രം ബാക്കിയിരിക്കെ യാത്ര തുടരാനാവാതെ ആംബുലൻസ് തിരിച്ചു പോവുകയാണുണ്ടായത്.
പാലം അടച്ചതായ മുന്നറിയിപ്പ് ചെറുവണ്ണൂരിലോ അരീക്കാടോ സ്ഥാപിക്കാത്തതിനാലാണ് പാലം വരെ വന്ന് വാഹനം തിരിച്ചു പോകേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു.
പാലം അശാസ്ത്രീയമായി അടച്ചു കെട്ടിയതിനെ തുടർന്ന് ഞായറാഴ്ച കോണ്ഗ്രസ്സിന്റെ നേത്രത്വത്തിൽ പ്രധിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.
ഇതിനെ തുടർന്ന് ഡെപ്പ്യൂട്ടീ കമ്മീഷണർ, നല്ലളം സി ഐ തുടങ്ങിയവർ പാലം സന്ദർശിക്കുകയും
തിങ്കളാഴ്ച പാലം യാത്രക്കായി പൂർണമായി തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു. അതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇന്നലെ രാവിലെ വീണ്ടും നല്ലളം പോലീസ് അടച്ചു കെട്ടുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
ഫറോക്കിൽ നിന്നും കുന്നത്ത് പാലം പന്തീരാങ്കാവ് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ യാത്രക്കാർ ഉപയോഗിക്കുന്ന പ്രധാന റോഡും കൂടിയാണ് ഒളവണ്ണ ചുങ്കം പാലം.
ഒളവണ്ണ വലിയ തുരുത്ത് എന്നറിയപ്പെടുന്ന പ്രദേശം ഈ പാലത്തിന്റെ മറുവശത്താണ്.
ഇവിടെയുള്ളവർക്ക് ഈ വഴി ഉപയോഗിച്ച് വേണം ഒളവണ്ണ ഹെൽത്ത് സെന്ററിലോ പഞ്ചായത്തോഫീസിലോ എത്തിച്ചേരാൻ.
കോഴിക്കോട് കോർപറേഷനിലെ കൊളത്തറ ഭാഗത്ത് ഒരു ഡിവിഷൻ കണ്ടൈൻറ്മെൻറ് സോൺ ആയതിന്റെ പേരിൽ
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന പി ഡബ്ലിയു ഡി പാത യായ കൊളത്തറ - ഒളവണ്ണ റോഡ് പൂർണമായും അടച്ചു കെട്ടാതെ പാറാവുകാരെ നിയമിച്ച് അവശ്യ സർവീസുകൾക്ക് യാത്ര ചെയ്യാനുള്ള അവസരം നൽകണമെന്നാവശ്യപെട്ട് പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ ഷിയാലി നല്ലളം പോലീസിന് പരാതി നൽകിയിരിക്കുകയാണ്.