വലവീട്ടിൽതാഴം കുന്നത്തടായി റോഡ് പ്രവൃത്തി എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിലെ
വലവീട്ടിൽതാഴം കുന്നത്തടായി റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന് 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമപഞ്ചായത്തിൽ
3.44 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി രഞ്ജിത്ത്, കെ.ടി ഫാത്തിമ, പി ശങ്കരനാരായണൻ, ടി.കെ മജീദ് സംസാരിച്ചു. കെ.സി വിനോദ്കുമാർ സ്വാഗതവും പി ശശികല നന്ദിയും പറഞ്ഞു.