പാചക വാതക വില വർദ്ധനവ്:
വെൽഫെയർ പാർട്ടി പ്രതിഷേധം
കോഴിക്കോട്:
കോവിഡ് ദുരന്തത്തിൽ പെട്ട ജനങ്ങൾക്ക് ഇരുട്ടടിയെന്നോണം പാചകവാതക വിലയും കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാറിനെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ നേതാക്കൾ വിറകടുപ്പിൽ പാചകം ചെയ്ത് പ്രതിഷേധിച്ചു .പെട്രോൾ ,ഡീസൽ വർധനവ് നടുവൊടിച്ച ജനങ്ങളുടെ മേൽ നിരന്തരം ദുരന്തമഴ വർഷിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ബഹുജന സമരങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് അസ്ലം ചെറുവാടി പറഞ്ഞു. ടി.കെ മാധവൻ, എ.പി വേലായുധൻ, ഇ.പി അൻവർ സാദത്ത് , മുസ്തഫ പാലാഴി, പി.സി.മുഹമ്മദ് കുട്ടി, ചന്ദ്രിക കൊയിലാണ്ടി, ബി.വി.അബ്ദുൽ ലത്തീഫ് ,സുബൈദ കക്കോടി, ചന്ദ്രൻ കല്ലുരുട്ടി എന്നിവർ സംസാരിച്ചു