രക്ത ക്ഷാമം പരിഹരിക്കാൻ യുവതയുടെ കരുതൽ എന്ന ആശയവുമായി CHC ബ്ലഡ് ഡോണേഷൻ ടീം വടകരയും LIFE ബ്ലഡ് ഡോണേഷൻ ടീം കേരളയും സംയുക്തമായി വടകര സഹകരണ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
25 ഓളം രക്തദാതാക്കൾ രക്തദാനം നടത്തി . അബ്ദുറഹിമാൻ മക്ക (CHസെൻ്റർ ജന:സെക്രട്ടറി വടകര), അഫ്സൽ PKC ( CHസെൻ്റർ ജോ: സെക്രട്ടറി വടകര), ഷഹീൻ വടകര ( ചെയർമാൻ,CH സെൻ്റർ ബ്ലഡ് ഡോണേഷൻ ടീം വടകര), അരുൺ കുമാർ(സംസ്ഥാന ജോ : സെക്രട്ടറി ലൈഫ് ബ്ലഡ് ഡോണേഷൻ ടീം കേരള), മിൻഹാജ് പയ്യോളി (സംസ്ഥാന PRO ലൈഫ് ബ്ലഡ് ഡോണേഷൻ ടീം കേരള) എന്നിവർ നേതൃത്വം നൽകി , ലീഗിത്ത് , യാസീൻ, റാഷിദ് ,ചക്കൻഹാജി മൂസക്ക ,റസിയ ,ഹസീന .ബാൽക്കിസ് എന്നിവർ പങ്കടുത്തു.