പ്രതിരോധ സമരം സംഘടിപ്പിച്ചു സഹകരണ ജീവനക്കാർ
ബേപ്പൂർ:
സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അധിനിവേശത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ( സിഐടിയു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ പ്രതിരോധ സമരം സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാർ രാജ്യത്തെ പ്രമുഖ ദേശസാൽകൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും, സ്വകാര്യവൽക്കരിച്ചതിനും ശേഷം, ഇപ്പോൾ സഹകരണമേഖലയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഗൂഡ നീക്കത്തിനെതിരായാണ് സമരം നടത്തിയത്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനം ജനവിശ്വാസം ആർജിച്ചതും, സുസംഘടിതവുമാണ്. ഇതിനെയാണ് ആർ.ബി.ഐ യെയും, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനേയും ഉപയോഗിച്ചും, മൾട്ടിപർപ്പസ് സംഘം രൂപീകരിച്ചും തകർക്കാൻ ശ്രമിക്കുന്നത് സമരം ആരോപിച്ചു.
സമരത്തിന് ഏരിയ ജോയിൻ സെക്രട്ടറി കെ.അനൂപ്, യൂണിറ്റ് പ്രസിഡണ്ട് യു.സുരേശൻ, എക്സിക്യൂട്ടീവ് അംഗം പി.എം.ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.