കോഴിക്കോട് മേപ്പയൂരിൽ അധ്യാപക ദമ്പതികളെ
മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് മേപ്പയൂരിൽ അധ്യാപക ദമ്പതികളെ
മരിച്ച നിലയിൽ കണ്ടെത്തി
മേപ്പയൂർ:
വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണനും (72) ഭാര്യ കുഞ്ഞിമാത (66)) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാല കൃഷ്ണൻ. ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത. വീട്ടിനടുത്ത് വിറക്പുരയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. മേപ്പയൂർ
പൊലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലു ള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: അഭിലാഷ് (അധ്യാപകൻ കന്നൂർ യു.പി.സ്കൂൾ) അഖിലേഷ് .
മരുമകൾ രമ്യ (അധ്യാപിക മേപ്പയൂർ എൽ.പി.സ്കൂൾ)