കെ എസ് ടി എം നിവേദനം നൽകി.
വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി എം എൽ എ മാർക്ക് നൽകുന്ന നിവേദനത്തിൻ്റെ കൊടുവള്ളി ഉപജില്ല സമർപ്പണം പ്രസിഡണ്ട് സാക്കിയ ടീച്ചർ എം കെ മുനീർ എംഎൽ എക്ക് നൽകി നിർവഹിച്ചു.
ഡിജിറ്റൽ ബോധനത്തിൽ എല്ലാ അധ്യാപകരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തുക, കുട്ടികളുടെ സന്തുലിത വികസനത്തിന് കരിക്കുലം പരിഷ്കരിക്കുക, മൂല്യനിർണ്ണയം ഉടച്ച് വാർക്കുക, പ്രൈമറിക്ക് ഡയക്റ്ററേറ്റ് സ്ഥാപിക്കുക, മുഴുവൻ സ്കൂളിലും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റിനെ നിയമിക്കുക, വിദ്യാഭ്യാസ സർവകലാശാല സ്ഥാപിക്കുക, കെ ഇ എസ് നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കൈമാറിയത്.
കെ എസ് ടി എം കൊടുവള്ളി ഉപജില്ല വൈസ് പ്രസിഡണ്ട് വി സി അബ്ദുറഹ്മാൻ, സെക്രട്ടറി എം പി ഫാസിൽ എന്നിവർ പങ്കെടുത്തു.