വ്യാപാരികൾ പ്രതിഷേധ പ്രകടനവും, സംഗമവും നടത്തി
രാമനാട്ടുകര :
കോഴിക്കോട് മിഠായിതെരുവിൽ കട തുറക്കുന്നതിന് വേണ്ടി സമരം ചെയ്ത യൂത്ത് വിംഗ് ജില്ലാ നേതാക്കളെ
അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്
വിംഗ് രാമനാട്ടുകര യൂണിറ്റ് നഗരത്തിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. പ്രതിഷേധ സംഗമം യൂത്ത് വിംഗ് ജില്ലാ ജനറൽ സിക്രട്ടറി സലീം രാമനാട്ടുകര ഉത്ഘാടനം ചെയ്തു ,
യൂണിറ്റ് പ്രസിഡൻറ് എം കെ സമീർ അധ്യക്ഷനായി ,കെ. വി .വി. ഇ. എസ്സ് യൂണിറ്റ് പ്രസിഡൻറ് അലി പി ബാവ ,ജനറൽ സിക്രട്ടറി പി. എം അജ്മൽ ,യൂത്ത് വിംഗ് മണ്ഡലം സെക്രട്ടറി സംഷീർ പള്ളിക്കര, സി ദേവൻ ,പി.സി നളിനാക്ഷൻ ,പി. ടി ചന്ദ്രൻ , പി. പി ബഷീർ ,സി .കെ നാസർ ,റഷീദ് ആശ ,റഈസ് മാനസ ,എന്നിവർ സംസാരിച്ചു