ഭരണകൂട ഭീകരതക്കെതിരെ
ബഹുജന ശബ്ദ്ദമുയരണം:
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
ഭരണകൂട ഭീകരതക്കെതിരെ
ബഹുജന ശബ്ദ്ദമുയരണം:
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം:
പൗരന്റെ മൗലികമായ അവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട കടന്ന്കയറ്റം മൗലിക അവകാശ ലംഘനമാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി
മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കാൻ മതേതര സമൂഹം അനുവദിക്കില്ലന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
കഷക ദ്രോഹ നടപടികളും കോറോണ കാലത്തെ ഇന്ധന വിലവർദ്ധനവും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറമെന്നും അല്ലാത്തപക്ഷം
സർക്കാരിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു
യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി സ്വാതന്ത്ര്യ ദിനത്തിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ഉള്ള എകാംഗ കാൽനട സമരയാത്ര പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
ചടങ്ങിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടംകര അധ്യക്ഷ്യം വഹിച്ചു.
കാൽ നട ജാഥ സമര സന്ദേശം രാഷ്ട്രീയ ജനതാൾ സംസ്ഥാന സെക്രട്ടറി ജനറൽ പ്രഫസർ ജോർജ് ജോസഫ് യുവ രാഷ്ട്രീയ ജനത സംസ്ഥാന സെക്രട്ടറി ജനറൽ സുബാഷ് കാഞ്ഞിരത്തിങ്കലിന് നൽകി പ്രകാശനം ചെയ്തു.
രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ ജെ ഷൈല അഡ്വ.മോഹൻദാസ് രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി യുവരാഷ്ട്രീയ ജനത എറണാകുളം ജില്ലാ പ്രസിഡന്റ് ഇർഷാദ് എന്നിവർ സംസാരിച്ചു