ഒളവണ്ണ പാറാവില്ലാതെ പ്രധാന റോഡിലെ പാലം കോവിഡ് വ്യാപനത്തിൻ്റെ പേരിൽ അശാസ്ത്രീയമായി പൂർണ്ണമായി അടച്ചതിനെതിരേ പ്രതിഷേധം.
ഒളവണ്ണ ചുങ്കം പാലമാണ് അടച്ചത്. പാലത്തിനക്കരെ ഒളവണ്ണ ഭാഗം ഒറ്റപ്പെട്ടു പോയതായും, ഹെൽത്ത് സെൻറററിലേയക്കും, കൂടാതെ ഇന്ന് നടക്കുന്ന കോവിഡ് ടെസ്റ്റിലും എത്തിപ്പെടാൻ അസാദ്ധ്യമാവുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ്കമറ്റി പ്രസിസണ്ട് എ ഷിയാലി നല്ലളം, പന്തീരാങ്കാവ് പൊലീസ് അധികാരികളേ ബോധ്യപ്പെടുത്തി. ആംബുലൻസ് സഞ്ചാരംപോലും തടഞ്ഞ ചുങ്കം പാലo അടച്ചതിനെതിരെ 13-ാം വാർഡ് കോൺസ്സ് കമ്മിറ്റി പാലത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഒ കുഞ്ഞി, കെ ലത്തീഫ് , എ മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.