ഒൻലൈൻ പഠനത്തിന്
പ്രയാസം ഉള്ള കുടുംബത്തിന് മുദ്ര ചെറുപ്പയുടെ കൈതാങ്ങ്
ഒൻലൈൻ പഠനത്തിന്
പ്രയാസം ഉള്ള കുടുംബത്തിന് മുദ്ര ചെറുപ്പയുടെ കൈതാങ്ങ്
വൈദ്യുതി ഇല്ലാത്തതിനാൽ ഒൻലൈൻ പഠനത്തിന് പ്രയാസം ഉള്ള കുടുംബത്തിന് മുദ്ര ചെറുപ്പയുടെ കൈതാങ്ങ്
ചെറൂപ്പ പള്ളിക്കൽ മീത്തൽ ഒരു വീടിന്, വയറിംഗ് ചെയ്യാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളത്ക്കെണ്ട് വൈദ്യുതി കണക്ഷന് അപേക്ഷിക്കാൻ പറ്റിയിട്ടില്ല ഇത് മൂലം കുട്ടികളുടെ ഒൺലൈൻ പഠനത്തിന്എന്നും വളരെ അധികം ബുദ്ധിമുട്ടുകയാണ് എന്ന കാര്യം വാർഡ് മെമ്പർ ഫാത്തിമ ഉണിക്കുർ മുദ്ര ചെറൂപ്പയുടെ പ്രസിഡണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്.
വയറിംഗ് ഏറ്റെടുത്ത് ചെയ്യാൻ മുദ്ര ചെറുപ്പ പ്രവർത്തകർ തയ്യാറാവുകയും, പെട്ടന്ന് വയറിംഗ് പൂർത്തികരിച്ച് അപേക്ഷ സമർപ്പിക്കുകയും.
BPL കുടുംബങ്ങൾക്കുള്ള KSEB സ്കീമിൽ പെടുത്തി കണക്ഷൻ നൽകുവാനും സാധിച്ചു.... സ്വിച്ച് ഒൺ കർമ്മം മാവൂർ KSEB AE റിതിൻ റാം നിർവഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി രഞ്ജിത്ത് ,വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ ,മുദ്ര പ്രസിഡണ്ട് യൂ എ ഗഫൂർ ,ട്രഷറർ മനോജ് കളത്തിങ്ങൾ ,ശിവ പ്രസാദ് ,സത്യൻ കളരിക്കൽ എന്നിവർ സംബദ്ധിച്ചു.