Peruvayal News

Peruvayal News

മുഴുവൻ തെഴിലാളികൾക്കും വാക്സിൻ ലഭ്യമാക്കുന്നതിന്ന് സർക്കാർ എത്രയും പെട്ടന്ന് നടപടി സ്വികരിക്കണം:



തൊഴിലാളികൾക്ക് വാക്സിൻ ലഭിക്കുന്നതിന് മുൻഗണന നൽണം എസ് ടി യു

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️01-07-2021

കുന്ദമംഗലം: 
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തെഴിലാളികൾക്കും വാക്സിൻ ലഭ്യമാക്കുന്നതിന്ന് സർക്കാർ എത്രയും പെട്ടന്ന് നടപടി സ്വികരിക്കണമെന്ന് എസ് ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ എം കോയ സാഹിബ് ആവശ്യപെട്ടു. കുന്ദമംഗലം മണ്ഡലം പ്രവർത്തക സമിതി മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
മണ്ഡലത്തിൽ മെമ്പർഷിപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനും അദ്ധേഹം ആവശ്യപെട്ടു. 


STU ജില്ല വൈസ് പ്രസിഡണ്ട് ടി എം സി അബൂബക്കർ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി യൂ എ ഗഫൂർ സ്വാഗതവും  കമറുദ്ധീൻ കുന്ദമംഗലം നന്ദിയും പറഞ്ഞു.അസൈനാർ പെരുമണ്ണ ,സമീറ പെരുമണ്ണ , റംല പെരുമണ്ണ ,ജി കെ അബ്ദുറഹിമാൻ ,റാഫി കുറ്റിക്കാട്ടൂർ ,അഷ്റഫ് ആന കുഴിക്കര , കാദർകുട്ടി പെരുവയൽ ,ബാവ കുരിക്കൾ ഒളവണ്ണ ,സുനീർ കുരിക്കൾ , ചിറ്റടി അബ്ദുഹാജി ,ജാഫർ മാവൂർ ,കദിജ കരീം പി എൻ അസീസ് ഹംസമാവുർ എന്നിവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live