കോവിഡ് വാക്സിൻ റജിസ്ട്രേഷൻ ക്യാമ്പ് നടത്തി.
താമരശ്ശേരി :
കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ യുവ കൂട്ടായ്മയായ കോസ്‌മിയോ കയ്യൊടിയൻ പാറയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി. വാർഡ് മെമ്പർ ബിന്ദു സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കോസ്‌മിയോ ക്ലബ് പ്രസിഡന്റ് അൻസാർ വേണാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സുജിൻലാൽ, അബ്ദുറഹിമാൻ വേണടി, രവീന്ദ്രൻ ഒ.കെ, ഷമീർ മോയത്ത്, രജീഷ് വേണാടി, കോസ്മിയോ ട്രഷറർ നജിം എന്നിവർ സംസാരിച്ചു.