സിഗ്സാഗ്
യൂറോ - കോപ്പ പ്രവചന മത്സരം.
വിജയി കൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
മാവൂർ:
കൽപ്പള്ളി സിഗ് സാഗ് കലാ കായിക വേദി സംഘടിപ്പിച്ച കോപ്പ - യൂറോ കപ്പ് മത്സരങ്ങളിലെ വിജയികളായ ടീമിനെ പ്രഖ്യാപിച്ചവർക്കുള്ള സമ്മാനമായ പെട്രോൾ വിതരണം ചെയ്തു. അനേകം പേർ പങ്കെടുത്ത മത്സരത്തിൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. കോപ്പ അമേരിക്ക ഫൈനലിൽ ജേതാക്കളായ അർജന്റീനയെ പ്രവചിച്ച പി.എം ആലിക്കുട്ടിക്ക് ക്ലബ്ബ് സെക്രട്ടറി ടി.എം അൻസാറും യൂറോ കപ്പിൽ ഇറ്റലിയെ പ്രവചിച്ച നാഫി ഹിന് അഫ്സൽ വേലാട്ടിലും സമ്മാനങ്ങൾ വിതരണം ചെയ്തു. അനസ്പി.പി, പി.എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.