Peruvayal News

Peruvayal News

വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ കെ എസ് ടി യു നില്പ് സമരം സംഘടിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ
 കെ എസ് ടി യു 
 നില്പ് സമരം സംഘടിപ്പിച്ചു.


പിണറായി സർക്കാർ വിദ്യാഭ്യാസ മേഖലയെ പിറകോട്ട് വലിക്കുന്നു:
സി പി ചെറിയ മുഹമ്മദ്


കോഴിക്കോട്: 
പരശ്ശതം പഠിതാക്കൾക്ക് ഓൺലൈൻ പഠനം മുടക്കിയും  ആയിരങ്ങൾക്ക് പ്ലസ് വൺ പ്രവേശനം തടഞ്ഞും നൂറ് കണക്കിന് അധ്യാപക തസ്തിക ഒഴിച്ചിട്ടും പിണറായി സർക്കാർ വിദ്യാഭ്യാസത്തെ പിറകോട്ട് വലിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഇടതു സർക്കാർ
 കഴിഞ്ഞ അഞ്ചു വർഷം
ഒരൊറ്റപ്ലസ് ടു ബാച്ചും സംസ്ഥാനത്തെവിടെയും കൊടുത്തില്ല. സർക്കാർ സ്കൂളുകളെപ്പോലും അവഗണിച്ചു.പിണറായി സർക്കാരിൻ്റെ ഈ നിഷേധനയമാണ് മലബാറിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിയുണ്ടാക്കിയത്.


 വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ കെ എസ് ടി യു സംഘടിപ്പിച്ച നില്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.പി.സാജിദ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.എം എ നാസർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി പി.പി. ജാഫർ , വൈസ് പ്രസിഡന്റ് അബൂബക്കർ പള്ളി തൊടുക , സുഹൈൽ,ഫസലുൽ റഹ്മാൻ , ഡി വി റഫീഖ്, സുബൈർ, അബ്ദുൽ ജലീൽ , ഇസ്ഹാഖ്, ഷീർ ഷാദ് പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി വി.പി എ ജലീൽ സ്വാഗതവും സെക്രട്ടറി കെ.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live