Peruvayal News

Peruvayal News

ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എൻ .എസ്‌ .എസ്‌ വളണ്ടിയർമാർ



ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു  എൻ .എസ്‌ .എസ്‌ വളണ്ടിയർമാർ 


ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. ഈ മഹാമാരിയുടെ കാലത്ത് നമ്മളെ താങ്ങിനിർത്തിയവരാണ് അവർ. ഏകhദേശം ആയിരത്തി അഞ്ഞൂറോളം ഡോക്ടർമാരാണ് ഈ കോറോണ കാരണം മരണപ്പെട്ടത്.  പക്ഷെ അതിനെയൊക്കെ വിസ്മരിച്ച് ഡോക്ടർമാർക്കെതിരെയുള്ള  അക്രമങ്ങൾ പ്രത്യകിച്ച് ഈ കോവിഡ് കാലത്ത് കൂടി കൂടി വരുന്നു. 

അതിനെതിരെയുള്ള  ക്യാപയിനുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഈ ഡോക്ടർ ദിനത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖാപിച്ച് അവരുടെ  കൈകൾക്ക് ശക്തിപകരാൻ പെരിങ്ങളം ഗവ:   ഹയർസെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ  ഒത്തുചേർന്നു. നമ്മുടെ ജീവൻ ആരോഗ്യ പ്രവർത്തകരുടെ കൈകളിലാണ്. അവർക്ക് എതിരെയുള്ള അക്രമം അപലപിക്കേണ്ടതാണ്, പ്രതിരോധിക്കണ്ടതാണ്..

Don't Miss
© all rights reserved and made with by pkv24live