Peruvayal News

Peruvayal News

നന്മ ഫൗണ്ടേഷൻ മദ്രസ അധ്യാപകർക്ക് സ്നേഹ കിറ്റുകൾ കൈമാറി



നന്മ ഫൗണ്ടേഷൻ മദ്രസ അധ്യാപകർക്ക് സ്നേഹ കിറ്റുകൾ കൈമാറി

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️03-07-2021

പെരുവയൽ:
സേവനപാതയിൽ മികച്ച മാതൃകയായി  മാറിക്കൊണ്ടിരിക്കുകയാണ് നന്മ ഫൗണ്ടേഷൻ.
 കോവിഡ് പ്രതിസന്ധി മൂലം ഒരുപാട് കുടുംബങ്ങൾ ഇന്ന് പ്രയാസം അനുഭവിക്കുന്നുണ്ട്.
മത-ഭൗതിക വിദ്യാഭ്യാസം നൽകുന്ന ഇത്തരം മദ്രസയിലെ അധ്യാപകരും കോവിഡ് പ്രതിസന്ധി മൂലം വളരെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 
 

പെരുവയൽ ദാറുസ്സലാം മദ്രസ അങ്കണത്തിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചെറിയ ചടങ്ങിൽ നന്മ ഫൗണ്ടേഷൻ ഉപദേശകസമിതി അംഗം ടിപി ആലിക്കുട്ടിയിൽ നിന്നും ദാറുസ്സലാം മദ്രസയുടെ പ്രസിഡണ്ടും കൂടിയായ കെ കെ മൊയ്തീന് അധ്യാപകർക്കുള്ള സ്നേഹ കുറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മുനീർ പി കെ, അബ്ദുറഹിമാൻ, ചേക്കു, നന്മ ഫൗണ്ടേഷൻ ഭാരവാഹികളായ ഫൈസൽ പെരുവയൽ, സാബിത്ത് പെരുവയൽ, ഷമീർ പൂവാട്ടുപറമ്പ്, ഷാജി മീരാൻ, തുടങ്ങിയവർ സന്നിഹിതരായി
Don't Miss
© all rights reserved and made with by pkv24live