Peruvayal News

Peruvayal News

എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കിയതിൽ എംഎസ്എഫിൻ്റെ പ്രതിഷേധം



എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കിയതിൽ 
എംഎസ്എഫിൻ്റെ പ്രതിഷേധം


കുന്ദമംഗലം: 
എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവിശ്യപ്പെട്ട് msf കുന്ദമംഗലം പഞ്ചായത്തിലെ പതിനഞ്ചോളം പ്രദേശത്ത് നടത്തുന്ന പ്രതിഷേധത്തിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കുന്ദമംഗലം ഹയർസെക്കണ്ടറി സ്കൂളിന് മുന്നിൽ ഉത്തരവ് കത്തിച്ചുകൊണ്ട് മുസ്ലീംലീഗ് പഞ്ചായത്ത്‌ ഓർഗനൈസിംഗ് സെക്രട്ടറി ഒ സലീം ഉദ്ഘാടനം ചെയ്തു.

  പഞ്ചായത്ത്‌ എംഎസ്എഫ് പ്രസിഡന്റ് അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ട്രഷറർ ഉബൈദ് ജി.കെ,സെക്രട്ടറി അൻഫാസ് കാരന്തുർ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സിറാജ് ചൂലാംവയൽ, ഭാരവാഹികളായ ജാസിർ ടികെ, ഫൈറൂസ് പന്തീർപ്പാടം എന്നിവർ സംബന്ധിച്ചു.

  വിവിധ പ്രദേശങ്ങളിൽ ഉവൈസ് എൻകെ, അദ്നാൻ കെപി,ഫയാസ്, നിഹാൽ പി,ഫാസിൽ ടികെ,ശംസുദ്ധീൻ കെപി, മുബഷിറലി, ഇർഫാൻ തുടങ്ങിയ പ്രവർത്തകസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live