സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുന്നമംഗലം
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️01-07-2021
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫിക്ക് അർഹമായി കുന്നമംഗലം പോലീസ് സ്റ്റേഷൻ. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എന്നിവയോടൊപ്പമാണ് കുന്നമംഗലം പോലീസ് സ്റ്റേഷനും ബഹുമതിക്ക് അർഹമായത്.
കുന്ദമംഗലത്ത് പെരിങ്ങളം റോഡിൽ ആഭ്യന്തര വകുപ്പിൻ്റെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കെട്ടിടം പി.ടി.എ റഹീം എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളെപോലും വെല്ലുന്ന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ളത്.
കുന്നമംഗലം പോലീസ് സ്റ്റേഷൻ സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്ന് സ്റ്റേഷനുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണെന്നും പോലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള മനോഭാവത്തിൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ ജോലിചെയ്യുന്ന അന്തരീക്ഷം മാറിയതിലൂടെ സാധ്യമായെന്നും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു.