എസ് എസ് എൽ സി പ്ലസ്ടു അവകാശപ്പെട്ട ഗ്രേസ് മാർക്ക് നിർത്തലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചന:
യുവ രാഷ്ട്രീയ ജനത
പ്രതിസന്ധിയുടെ മഹാമാരിയിലും വളരെ പ്രയാസപ്പെട്ട് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്
ഗ്രേസ് മാർക്ക് നൽകാതിരിക്കാൻ കാരണമായി സർക്കാർ പറയുന്നത് കലാ കായിക ശാസ്ത്ര മേളകൾ നടന്നില്ല എന്ന ന്യായമാണ്.
മഹാമാരിയുടെ കാലത്ത് നാടു മുഴുവൻ കോവിഡ്
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായവരാണ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ആശ്വാസകരമായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം
ഇത്തരം ഉത്തരവുകളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുന്നത് നിർഭാഗ്യപരമാണ്.
ഗ്രേസ് മാർക്ക് നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ സർക്കാർ ഇടപെടലുകൾ നടത്തണമെന്ന് യുവ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മുഖ്യമന്ത്രിയോട് ആവശ്വപ്പെട്ടു