റേഷൻ കടകളിലെ പഞ്ചിങ് മെഷീൻ:
വ്യാപാരികളും ഉപപോക്താക്കളും ദുരിതത്തിൽ
റേഷൻ കടകളിലെ പഞ്ചിങ് മെഷീൻ:
വ്യാപാരികളും ഉപപോക്താക്കളും ദുരിതത്തിൽ
റേഷൻ കടകളിലെ നിലവിലെ പഞ്ചിങ് സിസ്റ്റം വ്യാപാരികൾക്കും അതിലേറെ ഉപഭോക്താക്കൾക്കും പ്രയാസമുളവാക്കുന്നു.
റേഷൻ കടയിലെ പഞ്ചിങ് സിസ്റ്റം വന്നതോടുകൂടി വ്യാപാരികളും ഉപഭോക്താക്കൾക്കും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് ഒരു ഉപഭോക്താവ് രാവിലെയോ വൈകുന്നേരമോ റേഷൻ കടയിൽ ചെന്നാൽ റേഷൻകടകളിൽ വെച്ചിട്ടുള്ള പഞ്ചിങ് മെഷീൻ സർവർ ഡൗൺ ആവുന്നത്
നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.
മണിക്കൂറുകളോളം കാത്തു നിന്നാൽ പോലും ശരിയാവാതെ ഉപഭോക്താക്കൾ മടങ്ങിപ്പോകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. രാവിലെ ജോലിക്ക് പോകുന്ന സമയങ്ങളിൽ സാധാരണക്കാരിൽ സാധാരണക്കാരായ ഒരുപാടുപേർ വൈകുന്നേരങ്ങളിലെ റേഷൻകടകളിൽ വന്നു മടങ്ങി പോകുന്നത് തുടർക്കഥയാണ്.
പണ്ടുകാലങ്ങളിൽ റേഷൻകടകളിൽ ഉണ്ടായിരുന്നത് പോലെയുള്ള രജിസ്റ്റർ സിസ്റ്റം തന്നെയാണ് നല്ലത് എന്നതാണ് ഉപഭോക്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതിയ സിസ്റ്റം സമയം ലാഭിക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ അതിലേറെ ദുരിതമനുഭവിക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും.
കോവിഡ് പ്രതിസന്ധിയിൽ പത്ത് മാസമായി കിറ്റുകൾ വിതരണം ചെയ്യുന്നതിന്ന് അഡീഷണൽ കട റൂമും സെയിൽസുമാനു പുറമേ ഒരു ഹെൽപ്പറേയും വെച്ചു വിതരണം പൂർത്തീകരിച്ചപ്പോൾ ഭക്ഷ്യമന്ത്രി പറയുന്നു.കിറ്റു വിതരണം ഒരു സേവനമാക്കി എടുത്തു കൂടേ !! പോലീസിൻ്റെ അകംമ്പടിയുള്ള മന്ത്രിക്ക് അത് പറയാം!!! ഇത് കേട്ട് ഇതേ പാതയിൽ റേഷൻ കടയിൽ തൊഴിലെടുത്തവനോട് പറയാൻ വ്യാപാരികൾ കഴിയില്ല. അങ്ങിനെ പറഞ്ഞാൽ അതിൻ്റെ ഭവിശത്ത് ഓർക്കാൻ പോലും കഴിയുന്നില്ല.
ഉപഭോക്താക്കൾ കൈവിരൽ പതിച്ചുറേഷൻ വാങ്ങാൻ വേണ്ടി രാവിലേയും വൈകീട്ടും കടയിൽ സന്ദർശനം മാത്രംമിച്ചം. റേഷൻ കിട്ടുന്നില്ല. സർവ്വർ ജാമാവുന്നു. റേഷൻ കട പ്രവർത്തന സമയം എഴുതിയ ബോഡിൽ (സർവ്വർ വർക്ക് ചെയ്യുന്ന സമയം ) കൂടി എഴുതാൻ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നയിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങൾ.ചിലരിൽ നിന്നും തെറി അഭിഷേകം, മറ്റു ചിലർ ദുഖ:ങ്ങൾ മനസ്സിൽ കടിച്ചമർത്തി സംങ്കടത്തോടെയുള്ള മടക്കം ഇതൊക്കെ കാണാനും മനസ്സിൽ ഉള്ളിൽ ഒതുക്കിയും
റേഷൻകട വ്യാപാരികൾ ദുരിതത്തിലും എന്നാൽ അതിലേറെ ദുരിതമനുഭവിക്കുന്നവരും മാണ്.ഈ വ്യാപാരത്തിൽ മേശയുടെ അറകൾ കാലിയും കർണ്ണപുടങ്ങളിലൂടെ തലയുടെ സ്റ്റോറേജിൽ എത്തുന്നത് തെറി അഭിഷേധങ്ങളാണ്.സംസ്ഥാനത്ത് ഇങ്ങനെ ഒരു കച്ചവടം വേറെ എവിടേയും കാണില്ല.