Peruvayal News

Peruvayal News

കൊറോണ സാനിറ്റൈസ് ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി.


പെരുമണ്ണ,ഒളവണ്ണ പഞ്ചായത്തിലെ സുപ്രധാന കേന്ദ്രങ്ങൾ അണുനശീകരണം നടത്തി വിഖായ
പന്തീരാങ്കാവ്:SKSSF പന്തീരങ്കാവ് മേഖല വിഖായ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഒളവണ്ണ,പെരുമണ്ണ പഞ്ചായത്തുകൾ കൊറോണ സാനിറ്റൈസ് ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി.
ജൂലൈ 4 ഞായറാഴ്ച പെരുമണ്ണയിൽ വെച്ച് നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് ഗഫൂർ പുളിക്കൽത്തായം അധ്യക്ഷത വഹിച്ചു, പെരുമണ്ണ ഗ്രാമപഞ്ചായത്ത്
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി_ ചെയർമാൻ പ്രജീഷ്  ഉദ്ഘാടനം നിർവഹിച്ചു.
പെരുമണ്ണ ഹെൽത്ത് സെന്ററിലെ Dr.ജിഷ,പെരുമണ്ണ പഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ ,അരീക്കോട് ഹെൽത്ത് ഇൻസ്‌പെക്ടർ സലീം മൂർക്കനാട് എന്നിവർ മുഖ്യാതിഥികളായി. 
മേഖല ജനറൽ സെക്രട്ടറി ഫഹദ് കമ്പിളിപറമ്പ
ചടങ്ങിന് സ്വാഗതം പറഞ്ഞു,മേഖല ഭാരവാഹികളായ ബാസിൽ,സൽമാൻ,ജുനൈദ് എന്നിവർ പങ്കെടുത്തു
 
 ഒളവണ്ണ,പെരുമണ്ണ പഞ്ചായത്തിലെ സുപ്രധാന പ്രദേശങ്ങളായ കമ്പിളിപറമ്പ,ഒളവണ്ണ,മാത്തറ, ഇരിങ്ങല്ലൂർ,പന്തീരങ്കാവ്,പാലാഴി,പുത്തൂർമടം, പെരുമണ്ണ,മണക്കടവ്,  പന്തീരങ്കാവ് ടൗണുകൾ,പോലീസ് സ്റ്റേഷൻ,പഞ്ചായത്ത് ഓഫീസുകൾ,ഹെൽത്ത് സെന്റർ, കോവിഡ് സെന്ററുകൾ,ബസ് സ്റ്റേഷൻ,സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്‌ഥലങ്ങളിലാണ് ഫോഗ് സാനിറ്റൈസേഷൻ ചെയ്ത് ആണു നശീകരണം നടത്തിയത്.

Don't Miss
© all rights reserved and made with by pkv24live