Peruvayal News

Peruvayal News

കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഒഴിവാക്കുക:വ്യാപാരി വ്യവസായി സമിതി


കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഒഴിവാക്കുക:
വ്യാപാരി വ്യവസായി സമിതി

 കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന TPR നിരക്കിൻെറ അനുപാതം വെച്ചുള്ള A,B,C,D കാറ്റഗറി ഒഴിവാക്കി ഒന്നാം കോവിഡ് സമയത്ത് നടപ്പിൽ വരുത്തി പ്രായോഗികം ആക്കിയ മൈക്രോ കൺടെയിൻമെൻ്റ സോൺ എന്ന നിലയിലുള്ള ചെറിയ പ്രദേശങ്ങൾക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തി എല്ലാ പ്രദേശങ്ങളിലും കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറക്കുന്നതിന് അനുവാദം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

പൊതുഗതാഗതം അടക്കം എല്ലാ മേഖലകളിലും നിയന്ത്രണങ്ങളിൽ വലിയ ഇളവ് അനുവദിക്കുമ്പോൾ കോവിഡ് വ്യാപനത്തിന് കാരണക്കാർ വ്യാപാരികൾ ആണെന്ന മട്ടിലുള്ള ചില ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അവശ്യസാധനങ്ങളുടെ വില്പന മറവിലുള്ള അനിയന്ത്രിതമായ ഓൺലൈൻ വ്യാപാരം മൂലവും 20, 50  തൊഴിലാളികളെ വെച്ച് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകളിൽ അവശ്യസാധനങ്ങൾ അല്ലാത്ത മുഴുവൻ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനായി എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുമ്പോൾ ഒന്നോ രണ്ടോ ആളുകളെ വെച്ച് ഉപജീവനത്തിനായി വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ നിർബന്ധിതമാകുമ്പോൾ ഒരു വലിയ വിഭാഗം പാവപ്പെട്ട വ്യാപാരികളാണ് പട്ടിണിയിൽ ആകുന്നത് .

സർക്കാറിൽ ഏറ്റവും കൂടുതൽ നികുതി  പിരിച്ചു നൽകി ഇപ്പോഴും കോടിക്കണക്കിന് രൂപ പ്രളയസെസ് നൽകിക്കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പ മറ്റു സാമ്പത്തിക ഉത്തേജന പാക്കേജുകൾ അനുവദിച്ച് തകർച്ചയിലാണ്ട വ്യാപാര മേഖലയ്ക്ക് തിരിച്ചുവരവിനുള്ള സഹായങ്ങൾ ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു . യോഗത്തിൽ ജില്ലാ പ്രസിഡൻറ് സൂര്യ അബ്ദുൽഗഫൂർ അധ്യക്ഷനായി  സംസ്ഥാന ജോയിൻ സെക്രട്ടറി സി. കെ വിജയൻ ,ജില്ലാ സെക്രട്ടറി ടി. മരക്കാർ ,കെ.എം.റഫീഖ്, സി.വി.ഇഖ്ബാൽ ടി എം ശശിധരൻ ഗഫൂർ രാജധാനി സന്തോഷ് സെബാസ്റ്റ്യൻ  കെ സുധ  കെ സോമൻ എപി ശ്രീജ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live