പാചക വാതക വില വർദ്ധനവിൽ രാഷ്ട്രീയ യുവജനത പ്രതിഷേധിച്ചു
കോഴിക്കോട്:
പ്രതിസന്ധിയുടെ മഹാമാരിയിൽ നിത്യ ചിലവിന് പോലും നിവൃത്തിയില്ലാതെ ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന സമയത്ത് കേന്ദ്ര സർക്കാർ പാചക വാതക വില 818 രൂപ യിൽ നിന്ന് 841 രൂപയായി വർദ്ദിപ്പിച്ചതിൽ യുവ രാഷ്ട്രീയ ജനതാദൾ വീട്ടു മുറ്റത്ത് അടുപ്പ് കൂട്ടി സമരം നടത്തി യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ സമരം ഉദ്ഘാടനം നിർവ്വഹിച്ചു
2020 മുതൽ പാചക വാതക സബ്സീഡി എടുത്ത് കളഞ്ഞ സർക്കാർ പലതവണയായിട്ട് വില വർദ്ദിപ്പിക്കുകയും ചെയ്ത് ജനങ്ങള ചൂഷണം ചെയ്യുകയാണെന്നും ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമരസന്ദേശം നൽകി കൊണ്ട് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ പറഞ്ഞു യോഗത്തിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ ട്രഷറർ ഗോപാലൻ പുള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു മുൻ ഗ്രാമ പഞ്ചായത്ത് മെബർസക്കീന മുഹമ്മദ് ലളിത ഷാക്കിറ സുബൈദ സഫിയ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി